യുഎഇയില്‍ സഫാരിയുടെ ‘വിന്‍ 15 ടൊയോട്ട ഫോര്‍ച്യൂണറി’ന്റെ ആറാമത്തെ നറുക്കെടുപ്പ്

ദുബായ്: യുഎഇയിലെ ഹൈപ്പര്‍ മാര്‍ക്കറ്റായ സഫാരിയുടെ വിന്‍ 15 ടൊയോട്ട ഫോര്‍ച്യൂണറിന്റെ ആറാമത്തെ നറുക്കെടുപ്പ് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ നടന്നിരുന്നു. തുടര്‍ന്ന് എട്ട് നറുക്കെടുപ്പുകളിലൂടെ 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളാണ് സഫാരി സമ്മാനമായി നല്‍കുക.

നറുക്കെടുപ്പില്‍വിജയികളായ അബൂബക്കര്‍ സിദ്ദിഖ് (കൂപ്പണ്‍നമ്പര്‍ 1750223) ആരോണ്‍ ജേക്കബ് (കൂപ്പണ്‍നമ്പര്‍ 1674105) തുടങ്ങിയവര്‍ക്ക് 2020 മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ സമ്മാനമായി ലഭിക്കുന്നതാണ്. അതേസമയംഷാര്‍ജ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ് പ്രതിനിധി ഹംദ അല്‍ സുവൈദ്, സഫാരി മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായ പങ്കെടുത്തിരുന്നു.

Comments are closed.