രാജ്യാന്തര വിപണി പ്രാപ്തമാക്കുന്ന രീതിയില്‍ രാജ്യത്തെ കര്‍ഷകരെ ലക്ഷ്യമിട്ട് 16 കര്‍മ്മ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ കൃഷിക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഒട്ടേറെ പദ്ധതികളാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ വകയിരുത്തിയത്. കൂടാതെ കരുതല്‍, ഉന്നമനത്തിനുള്ള അഭിലാഷം, സാമ്പത്തിക വളര്‍ച്ച എന്നീ മൂന്ന് തൂണുകളില്‍ ഉന്നിയുള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രധാന്‍മന്ത്രി കിസാന്‍ ആയോജനയില്‍ പെടുന്നവര്‍ക്ക് വേണ്ടിയായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്.

കര്‍ഷകര്‍ക്കായി 20 ലക്ഷം സൗരോര്‍ജ്ജ പമ്പുകള്‍ക്ക് പദ്ധതി, പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉഥാന്‍ മഹാഭിയാന്‍(പിഎം കുസും) പ്രവര്‍ത്തനം വിപുലമാക്കും. ട്രെയിനുകളില്‍ കര്‍ഷകര്‍ക്ക് പ്രത്യേക ബോഗിയും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക സൗകര്യവും അനുവദിക്കുന്ന വരുന്ന കിസാന്‍ റെയില്‍ പദ്ധതി എന്നിവ പ്രഖ്യാപിച്ചു. തരിശുഭൂമിയില്‍ സോളാര്‍ പവര്‍ പ്ളാന്റുകള്‍ സ്ഥാപിക്കും.

ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്കായി പ്രത്യേകം പദ്ധതി നടപ്പാക്കും. കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കര്‍ഷകര്‍ക്കായി നാബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി എന്നിങ്ങനെ കാര്‍ഷിക മേഖലയ്ക്കായി 15 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയവ എല്ലാ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക വിപണി ഉദാരമാക്കുമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ടുള്ള കൃഷി ഉഡാന്‍ പദ്ധതി, വ്യോമ മന്ത്രാലയവുമായി ചേര്‍ന്നാകും ഇത് നടപ്പിലാക്കുന്നത്.

Comments are closed.