ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലില്‍ ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് അത്താണിയില്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.

രാത്രി ഏറെയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിരുന്നതിനാല്‍ ജസ്റ്റിനെ കാണ്മാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തുകയും തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരം അനുസരിച്ചുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടുവെന്ന് വിവരം കിട്ടുകയായിരുന്നു.

രാത്രി 11.30 ഓടെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം കെ.ജെ. ജസ്റ്റിന്റെതാണെന്ന്് തിരിച്ചറിഞ്ഞത്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ. മറ്റുസഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ.

Comments are closed.