കൊറോണ വൈറസ് : ഹോങ്കോങ്ങ് തീരത്ത് ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു

ടോക്യോ: ഹോങ്കോങ്ങ് തീരത്ത് കൊറോണ വൈറസിനെത്തുടര്‍ന്ന് ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ പിടിച്ചിട്ടു. വേള്‍ഡ് ഡ്രീമെന്ന കപ്പലില്‍ 3688 യാത്രക്കാരില്‍ 78 ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. എന്ന്ാല്‍ ജപ്പാന്‍ തീരത്ത് നേരത്തെ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ 138 ഇന്ത്യക്കാരുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു.

ഇതില്‍ 64 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും ബാധിച്ചിട്ടില്ല. അതേസമയം ഹോങ്കോങ്ങ് തീരത്ത് പിടിച്ചിട്ട കപ്പലില്‍ മൂന്നു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് രണ്ടു കപ്പലുകളിലും വൈദ്യ സഹായം ഒരുക്കിയിട്ടുണ്ട്. കൂടാതെ ജപ്പാനുമായി വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ കപ്പലുകളില്‍ സൈന്യത്തിന്റെ സഹായം ലഭ്യമാക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

Comments are closed.