ചൈനയില്‍ കൊറോണ വൈറസിനെത്തുടര്‍ന്ന് ഇതുവരെ 803 പേര്‍ മരിച്ചു ; ഇന്നലെ മാത്രം 81പേരും

ചൈനയില്‍ കൊറോണ വൈറസിനെത്തുടര്‍ന്ന് ഇതുവരെ 803 പേര്‍ മരിച്ചു. ഇന്നലെ മാത്രം 81പേരാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മരണസംഖ്യ 2003ലെ സാര്‍സ് ബാധ മരണത്തെക്കാള്‍ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാര്‍സ് ബാധയെ തുടര്‍ന്ന് മരിച്ചത്.

അതേസമയം ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ മാത്രം കൊറോണയെ തുടര്‍ന്ന് 780പേര്‍ മരിച്ചു. 34,800 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. വൈറസ് ബാധിതരില്‍ 34,598 പേര്‍ ചൈനയിലാണ്. ഇതില്‍ 25,000ത്തോളം ആളുകള്‍ വുഹാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

Comments are closed.