കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍ ഹാരിസിന്റെ മകന്‍ മുഹമ്മദ് നെല്‍പാട് ഹാരിസ് ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പബ്ബില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം അമിത വേഗതയിലെത്തിയ മുഹമ്മദിന്റെ ആഡംബര കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ വാഹനം നിര്‍ത്താതെ രക്ഷപ്പെട്ട ഇയാള്‍ കുറ്റം മറ്റൊരാളില്‍ ചുമത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബാല്‍കൃഷ്ണന്‍ എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയതായും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. അതേസമയം പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Comments are closed.