ഭൂതത്താന്‍കെട്ടില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള ബണ്ട് പൊളിക്കുന്ന നടപടികള്‍ നിര്‍ത്തിവെച്ചു

കൊച്ചി : സമീപവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭൂതത്താന്‍കെട്ടില്‍ വനഭൂമികളെ ബന്ധിപ്പിച്ച് അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള ബണ്ട് പൊളിക്കുന്ന നടപടികള്‍ തത്കാലത്തേയ്ക്ക് നിര്‍ത്തി. ബണ്ട് പൊളിച്ചാല്‍ താമസ സ്ഥലത്തേയ്ക്ക് വഴി ഇല്ലാതാകുമെന്ന് പറഞ്ഞ് സമീപവാസികളും പഞ്ചായത്തംഗങ്ങള്‍ അടക്കമുള്ളവരും പ്രതിഷേധവുമായി എത്തിയിരുന്നു.

കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അതേസമയം എംഎല്‍എ എല്‍ദോ എബ്രഹാം വിഷയത്തില്‍ ഇടപെടുകയും കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം നടപടിയെടുത്താല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റു ചെയ്തവരെ പോലീസെത്തി വിട്ടയയ്ക്കുകയായിരുന്നു.

Comments are closed.