പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ മില്‍മ ഇന്ന് യോഗം ചേരുന്നു

തിരുവനന്തപുരം: പാല്‍ ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് അതിനുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ മില്‍മ ഇന്ന് യോഗം ചേരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങാന്‍ നീക്കമുണ്ടെങ്കിലും കര്‍ണാടക നേരത്തെ നല്‍കിയിരുന്ന പാലിന്റെ പകുതി പോലും ഇപ്പോള്‍ നല്‍കുന്നില്ലെന്നുമാത്രമല്ല വില കൂട്ടിയാല്‍ പ്രശ്‌നത്തിന് പരിഹാരം ആകില്ലെന്നാണ് മില്‍മ കണക്കാക്കുന്നത്.

അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ ഒരു ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണുള്ളത്. ഉല്‍പ്പാദനച്ചെലവ് കൂടിയതും കാലിത്തീറ്റയുടെ വില കൂടിയതുമാണ് കര്‍ഷകര്‍ ക്ഷീരമേഖല ഉപേക്ഷിക്കുന്നതിനുള്ള കാരണമായി മില്‍മ പറയുന്നത്.

Comments are closed.