നിര്‍ഭയ കേസ് : പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ പ്രതികള്‍ക്ക് സമയം അനുവദിച്ചു

ദില്ലി: നിര്‍ഭയ കേസില്‍ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ സുപ്രിം കോടതി പ്രതികള്‍ക്ക് നാളെ ഉച്ചയ്ക്ക് രണ്ട് മണി വരെ സമയം അനുവദിച്ചു. അതേസമയം ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു കുറ്റവാളി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

എന്നാല്‍ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാല്‍ ദില്ലി നിയമ സഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ ഗുപ്തയുടെ പിതാവിന് ഇന്നലെ നല്‍കുകയും തുടര്‍ന്ന് പവന്‍ ഗുപ്തയ്ക്ക് അമിക്കസ് ക്യുറി ആയി മുതിര്‍ന്ന അഭിഭാഷക അഞ്ജന പ്രകാശിനെ സുപ്രീം കോടതി നിയമിക്കുകയുമായിരുന്നു.

Comments are closed.