ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി 24നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നത്.

കഴിഞ്ഞ ദിവസം കണ്ടപ്പോള്‍, ഫേസ്ബുക്കില്‍ ഞാന്‍ ഒന്നാം സ്ഥാനത്താണെന്ന് മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു. നമ്പര്‍ ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു. ‘- ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

യു.എസ്. പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുമെന്ന് യു.എസിന്റെ ഉത്തര, മദ്ധ്യേഷ്യാ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് ജി. വെല്‍സ് വ്യക്തമാക്കിയിരുന്നു.

Comments are closed.