പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടി അണിയറപ്രവര്‍ത്തകര്‍

തിരുവനന്തപുരം: പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് നായകനായെത്തുന്ന വീരനായക സിനിമ ‘കാളിയനി’ലേക്ക് അഭിനേതാക്കളെ തേടി അണിയറപ്രവര്‍ത്തകര്‍. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കാളിയനിലേക്ക് മൂന്നൂറോളം അവസരങ്ങളാണ് ഉള്ളത്.

ഏഴിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്ത്രീ-പുരുഷഭേദമില്ലാതെ അപേക്ഷിക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ www.kaaliyan.com എന്ന വെബ്‌സൈറ്റിലൂടെ മാര്‍ച്ച് 15നകം സമീപകാല ഫോട്ടോകള്‍ സഹിതം അപേക്ഷകള്‍ അയയ്ക്കണം. കൂടാതെ ഒരു മിനിറ്റില്‍ കവിയാത്ത പെര്‍ഫോര്‍മന്‍സ് വീഡിയോയും അയയ്ക്കാം.

Comments are closed.