ഷഹിന്‍ബാഗ് സമരക്കാര്‍ ഇന്ന് അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു

ദില്ലി: പൗരത്വഭേദഗതി നിയമത്തില്‍ ആശങ്കയുള്ളവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കിയതിന് പന്നാലെ അമിത് ഷായുടെ വീട്ടിലേക്ക് ഇന്ന് ഷഹിന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജാഥ നടത്താനായിരുന്ന ജാഥക്ക് പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ സമരം രാജ്യത്തെ എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടിയാണെന്നും എത്ര കാലം വേണമെങ്കിലും സമരം തുടരാന്‍ തയ്യാറാണെന്നുമായിരുന്നു സമരക്കാര്‍ പറയുന്നത്.

ആര് ചര്‍ച്ചക്ക് തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര അമിത്ഷാ പറഞ്ഞിരുന്നു. ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം സ്ഥലവും സമയവും അറിയിക്കുമെന്നായിരുന്നു പരാമര്‍ശം. തുടര്‍ന്നാണ് ചര്‍ച്ചക്ക് തയ്യാറാണെന്ന് ഷഹിന്‍ബാഗിലെ ഒരു വിഭാഗം തീരുമാനിച്ചത്.

അതേസമയം നരേന്ദ്രമോദിയും അമിത്ഷായും ചാനലുകളില്‍ വന്ന് പ്രഹസനം നടത്തുകയാണെന്നും അല്പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഔദ്യോഗികമായി ചര്‍ച്ചക്കു ക്ഷണിക്കുകയാണ് വേണ്ടതെന്നും അറിയിപ്പ് ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ ചര്‍ച്ചക്ക് തയ്യാറാണ്. ഷഹീന്‍ ബാഗില്‍ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നത് പൊലീസാണെന്നും. ഗതാഗത തടസവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസുകളുടെ ഉത്തരവാദിത്തം സമരക്കാര്‍ക്കല്ലെന്നും ഇവര്‍ ഒരു വട്ടം കൂടി അറിയിച്ചു.

Comments are closed.