വിവാഹമോചനം നേടാതെ തെറ്റിദ്ധരിപ്പിച്ച് രണ്ടാം വിവാഹം ; സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി

കൊല്ലം: വിവാഹമോചനം നേടാതെ തെറ്റിദ്ധരിപ്പിച്ച് രണ്ടാമതും വിവാഹം കഴിച്ച സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അധ്യക്ഷനുമായിരുന്ന സജീഷ് ആദ്യ വിവാഹം നിയമപരമായി ഒഴിയാതെ രണ്ടാമതും വിവാഹം കഴിച്ചുവെന്ന ആദ്യ ഭാര്യയുടെ പരാതിയിലാണ് പാര്‍ട്ടി നടപടിയെടുത്തത്.

കിളിമാനൂര്‍ സ്വദേശിയെയാണ് സജീഷ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. തുടര്‍ന്ന് ആദ്യ ഭാര്യ ജില്ല രജിസ്ട്രാര്‍ക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കി. അതേസമയം കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ആറു മാസം മുമ്പാണ് രാജിവച്ചത്.

Comments are closed.