ടെലികോം സേവന നിരക്കുകള്‍ ഇനിയും ഉയരും ; വരുമാനം ഉയരാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് കമ്പനികള്‍

മുംബൈ: എജിആര്‍ കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡഫോണ്‍ ഐഡിയ. അതിനാല്‍ സേവന നിരക്കുകള്‍ ഉയര്‍ത്തുന്നത് കമ്പനികളുടെ ദീര്‍ഘകാല നിലനില്‍പ്പിന് അനിവാര്യമാണെന്ന് വിലയിരുത്തുകയാണ്. തുടര്‍ന്ന് ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ഉയരാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് കമ്പനികള്‍ പറയുന്നു.

എന്നാല്‍ ടെലികോം കമ്പനികളെ സഹായിക്കാന്‍ പ്രത്യേകനിധി തയ്യാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍നിന്ന് വായ്പയെടുത്ത് എ.ജി.ആര്‍. കുടിശ്ശിക തീര്‍ക്കാനാണ് കരുതുന്നത്. സ്‌പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതാണ് ചര്‍ച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്‍കിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

ടെലികോം കമ്പനികള്‍ എല്ലാരീതിയിലും ലഭിക്കുന്ന വരുമാനം (എ.ജി.ആര്‍) തിട്ടപ്പെടുത്തി അതിന്റെ എട്ടുശതമാനം ലൈസന്‍സ് ഫീസായും നാലുശതമാനം സ്‌പെക്ട്രം യൂസേജ് ചാര്‍ജായും നല്‍കണമെന്നാണ് നിയമം. ടെലികോം സേവനങ്ങളില്‍നിന്നുള്ള വരുമാനം മാത്രമേ ഇതിനു പരിഗണിക്കാവൂ എന്നായിരുന്നു കമ്പനികളുടെ ആവശ്യം. ഇതുസംബന്ധിച്ച തര്‍ക്കമാണ് സുപ്രീംകോടതിയിലെത്തിയത്.

Comments are closed.