ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒരിക്കല്‍ വിസ നിഷേധിച്ച രാഷ്ട്രത്തിന്റെ തലവനെ ഗുജറാത്തില്‍ തന്നെ എത്തിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിനായി അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.

പ്രോട്ടോക്കോള്‍ മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയത്. നരേന്ദ്ര മോദിയുമായി സൗഹൃദം പുലര്‍ത്താന്‍ ആദ്യം തയ്യാറാകാതിരുന്ന നേതാവായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒരിക്കല്‍ വിസ നിഷേധിച്ച രാഷ്ട്രത്തിന്റെ തലവനെ ഒടുവില്‍ ഗുജറാത്തില്‍ തന്നെ എത്തിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്.

എന്നാല്‍ നീണ്ട ഒന്‍പത് വര്‍ഷക്കാലം നീണ്ടു നിന്ന ഈ വിലക്ക് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതോടെയാണ് പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായത്. 2017ന് ശേഷം ഏഴ് വട്ടമാണ് നരേന്ദ്ര മോദിയും ട്രംപും പരസ്പരം കണ്ടത്. അവസാനത്തെ മൂന്ന് പ്രാവശ്യത്തെ കൂടിക്കാഴ്ച ഇരുവരും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ദൃഢമാക്കി. പ്രത്യേകിച്ച് ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി സ്വീകരണം.

Comments are closed.