ഐ എസ് എല്ലില്‍ ഇന്ന് ചെന്നൈയിന്‍ എഫ് സി എവേ ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും

ഗുവാഹത്തി: ഐ എസ് എല്ലില്‍ ഇന്ന് ചെന്നൈയിന്‍ എഫ് സി എവേ ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. ഗുവാഹത്തിയില്‍ വൈകിട്ട് 7.30നാണ് മത്സരം. എന്നാല്‍ 17 കളിയില്‍ 28 പോയിന്റുള്ള ചെന്നൈയിന്‍ നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയിരുന്നു. രണ്ട് ജയം മാത്രം നേടിയ നോര്‍ത്ത് ഈസ്റ്റ് 13 പോയിന്റുമായി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. ചെന്നൈയില്‍ ഏറ്റുമുട്ടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Comments are closed.