കൊറോണ വൈറസ് : അഞ്ച് കപ്പല്‍ ക്രൂഡ് ഓയില്‍ ബിപിസിഎല്‍ വാങ്ങി

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 500 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ബാരലിന് മൂന്ന് മുതല്‍ അഞ്ച് ഡോളര്‍ വരെ കുറഞ്ഞ വിലയില്‍ ബിപിസിഎല്‍ വാങ്ങിയത്. ചൈനയാണ് ലോകത്ത് ഏറ്റവുമധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ രോഗബാധയെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 15 ഡോളറോളം ഇടിഞ്ഞ് 50 ഡോളറില്‍ എത്തിയിരുന്നു.

ഇതിനിടെയാണ് മുന്‍പേ ഓര്‍ഡര്‍ ചെയ്ത ക്രൂഡ് ഓയില്‍ വേണ്ടെന്ന് വയ്ക്കാന്‍ ചൈനീസ് കമ്പനികള്‍ നിര്‍ബന്ധിതരായത്. അതേസമയം ഇനിയും ക്രൂഡ് ഓയില്‍ വാങ്ങി സംഭരിക്കാനുള്ള സാധ്യതയില്ലെന്നാണ് ബിപിസിഎല്‍ പറയുന്നത്. അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ ഇവിടെയുള്ള ഫാക്ടറികളില്‍ ബഹുഭൂരിപക്ഷവും അടച്ചിട്ട നിലയിലാണ്.

Comments are closed.