കൊറോണവൈറസ് : ഓസ്‌ട്രേലിയയില്‍ പെര്‍ത്തില്‍ നിന്നുള്ള എഴുപത്തിയെട്ട്കാരന്‍ മരിച്ചു

പെര്‍ത്ത്: കൊറോണവൈറസിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ പെര്‍ത്തില്‍ നിന്നുള്ള എഴുപത്തിയെട്ട്കാരന്‍ മരിച്ചു. എന്നാല്‍ ഇയാളുടെ ഭാര്യ നിരീക്ഷണത്തിലാണ്. ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ കപ്പലിലെ യാത്രക്കായിരുന്നു ഇവര്‍. അതേസമയം ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ് ബാധ വ്യാപിക്കുകയാണ്. എണ്‍പത്തിഅയ്യായിരത്തില്‍ അധികം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 3,150 ആയി. 17 പേര്‍ ഇതിനോടകം മരിച്ചു. ഇന്നലെ മാത്രം 813 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈന, കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ഇവിടെ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ദെയ്ഗിലാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം 43 പേര്‍ ഇറ്റലിയില്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,835 ആയി.

Comments are closed.