ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെ മൂന്ന് ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡ് തകര്‍ത്തു

വാറ്റ്‌ഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെ മൂന്ന് ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡ് തകര്‍ത്തു. 28 കളികളില്‍ നിന്ന് 27 പോയിന്റുകള്‍ മാത്രമുള്ള വാറ്റ്ഫോര്‍ഡ് തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയായിരുന്നു. എങ്കിലും 28 കളിയില്‍ 79 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍. എന്നാല്‍ ചെല്‍സി സമനിലയുമായി രക്ഷപ്പെട്ടു. ബോണ്‍മൗത്തിനെതിരായ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി.

ഇരട്ടഗോള്‍ നേടിയ മാര്‍ക്കോസ് അലോന്‍സോ ആണ് ചെല്‍സിയെ രക്ഷിച്ചത്. 85-ാം മിനിറ്റിലാണ് അലോന്‍സോ ചെല്‍സിയെ കാത്ത ഗോള്‍ നേടിയത്. നേരത്തെ 33-ാം മിനിറ്റില്‍ അലോന്‍സോ ചെല്‍സിക്ക് ലീഡ് നേടി. അതേസമയം രണ്ടാംപകുതിയില്‍ ബോണ്‍മത്ത് രണ്ട് ഗോള്‍ നേടി മുന്നിലെത്തി. 54-ാം മിനിറ്റില്‍ ജെഫേഴ്സണ്‍ ലെര്‍മയും 57-ാം മിനിറ്റില്‍ ജോഷ്വ കിംഗുമാണ് ബോണ്‍മൗത്തിനായി ഗോള്‍ നേടിയത്. 28 കളിയില്‍ 45 പോയിന്റമായി ചെല്‍സി നാലാംസ്ഥാനത്ത് തുടരുന്നതാണ്.

Comments are closed.