അധ്യാപക ദമ്പതികളോടുള്ള ആദര സൂചകമായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ഞായറാഴ്ച അവധി

ജിദ്ദ: ജിദ്ദയില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച അധ്യാപക ദമ്പതികളോടുള്ള ആദര സൂചകമായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് ഞായറാഴ്ച അവധി നല്‍കി. അപകടത്തില്‍ ഇംഗീഷ് അധ്യാപിക അധ്യാപിക ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശി ഫൗസിയ ഇഖ്തിദാര്‍ (49) ഉടന്‍ മരിക്കുകയും ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ഖമറുല്‍ ഹസന്‍ ശനിയാഴ്ചയുമാണ് മരിച്ചത്.

എന്നാല്‍ സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു ഖമറുല്‍ ഹസന്‍. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. ഞായറാഴ്ച നടക്കേണ്ടിയിരുന്ന എല്‍.കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി.

Comments are closed.