കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ.റോബിന്‍ വടക്കുചേരിയെ സഭയില്‍ നിന്ന് പുറത്താക്കി

മാനന്തവാടി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ.റോബിന്‍ വടക്കുചേരിയെ സഭയില്‍ നിന്ന് പുറത്താക്കിയതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനില്‍ നിന്ന് ഉത്തരവിറക്കി. അതേസമയം നേരത്തെ മാനന്തവാടി രൂപത ബിഷപ്പ് ഫാ.റോബിനെ വൈദികവൃത്തിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ റോബിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് റോബിനെ വൈദികവൃത്തിയില്‍ നിന്ന് നീക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കി വത്തിക്കാന് രൂപത റിപ്പോര്‍ട്ട് നല്‍കുകയും തുടര്‍ന്ന് രൂപത ഔദ്യോഗികമായി ഫാ.റോബിനെ പുറത്താക്കിയ വിവരം അറിയിക്കുകയുമായിരുന്നു. കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയില്‍വെച്ചാണ് ഫാ.റോബിന്‍ പീഡിപ്പിച്ചത്.

കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പോലീസിനു കൈമാറിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസില്‍ റോബിന് 20 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷ രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുകയില്‍ പകുതി പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി വിധിച്ചിരുന്നു.

Comments are closed.