മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസും പാലാരിവട്ടം പാലം അഴിമതിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസും പാലാരിവട്ടം പാലം അഴിമതിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൂടാതെ ആലുവ മണപ്പുറം പാലം നിര്‍മ്മാണ അഴിമിതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെതിരെയുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതാണ്. പൊതു പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പാരാതിയില്‍ അന്വേഷണ അനുമതി സര്‍ക്കാര്‍ വൈകിപ്പിച്ചതിനാല്‍ തുടര്‍ന്നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതേസമയം ഹര്‍ജിയില്‍ എന്‍ഫോഴസ്മെന്റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നെങ്കിലും വിജിലന്‍സ് കേസ് എടുത്ത ശേഷം അന്വേഷണം ആകാമെന്നായിരുന്നു ഇ ഡി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച് ഇ ഡി വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മുന്‍ മന്ത്രിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താനുള്ള അനുമതിക്കായി നല്‍കിയ അപേക്ഷ ഇപ്പോഴും സര്‍ക്കാറിന്റെ പക്കലാണെന്നാണ് വിജിലന്‍സ് കോടതിയെ അറയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ നിലവിലുള്ള സ്ഥിതി അടക്കം ഉള്‍പ്പെടുത്തി വിശദമായ മറുപടി ഇന്ന് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

Comments are closed.