ബംഗാള്‍ തെരഞ്ഞെടുപ്പ് : സ്ഥിതിഗതികള്‍ വിലയിരുത്തുന്നുന്നതിന് എംപിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ദില്ലി: ബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുന്നതിന് എംപിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം മോദി അംഗങ്ങളില്‍ നിന്ന് തേടി. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനവും കേന്ദ്ര പദ്ധതികളുടെ നടപ്പാക്കലും പ്രധാനമന്ത്രി അന്വേഷിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളിലാണ് ബിജെപി വിജയം നേടിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

റാലിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിക്കുന്ന ശൈലിയാണ് അമിത് ഷാ സ്വീകരിച്ചത്. എന്ന്ാല്‍ സിഎഎ, എന്‍ആര്‍സി വോട്ടാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അതേസമയം ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേന്ദ്ര നേതാക്കളെ രംഗത്തിറക്കി വ്യാപക പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് തന്ത്രങ്ങള്‍ നേരത്തെ ആവിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരി്ക്കുന്നത്.

Comments are closed.