രാജ്യത്ത് പട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26പൈസയും കുറഞ്ഞു

കൊച്ചി: രാജ്യാന്തരവിപണിയില്‍ ക്രൂഡ് വില താഴ്ന്നതോടെ പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26പൈസയും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 36.33ഡോളര്‍ എന്ന നിരക്കിലാണ്. എണ്ണ വ്യാപാരരംഗത്ത് റഷ്യയുമായുള്ള ഭിന്നത മൂലം വില കുറയ്ക്കാന്‍ സൗദി തീരുമാനിച്ചതോടെ ആണ് ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത്. അതേസമയം ഈ വര്‍ഷം പെട്രോളിന് 4.8 രൂപയാണ് കുറഞ്ഞത്.

ഡീസലിന് 3.23 രൂപയും ഈ വര്‍ഷം കുറഞ്ഞു. എണ്ണവിലയില്‍ ഒറ്റ ദിവസം കൊണ്ട് അസംസ്‌കൃത എണ്ണവിലയില്‍ 31 ശതമാനം ഇടിവ് നേരിട്ടത് റഷ്യയോട് മത്സരിച്ച് സൗദി അറേബ്യ എണ്ണ വിലയില്‍ വരുത്തിയ മാറ്റം കാരണമാണ്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ 14.25 ഡോളര്‍ ഇടിഞ്ഞ് അന്താരാഷ്ട്ര വിപണിയില്‍ വില ബാരലിന് 31.02 എന്ന നിരക്കിലെത്തിയിരുന്നു.

Comments are closed.