ചൈനയിലെ വുഹാനിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി എത്തിച്ച് സൗദി അറേബ്യ

റിയാദ്: കൊവിഡ് 19 ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന്യമായി എത്തിച്ച് സൗദി അറേബ്യ. റിയാദ് ആസ്ഥാനമായ കിങ് സല്‍മാന്‍ സെന്റര്‍ ഫോര്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററാണ് കോടികള്‍ വിലവരുന്ന ഉപകരണങ്ങള്‍ എത്തിച്ചത്.

ചൈനയ്ക്ക് സഹായം നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് 60 അള്‍ട്രാ സൗണ്ട് മെഷീനുകള്‍, 30 വെന്റിലേറ്ററുകള്‍, 89 കാര്‍ഡിയാക് ട്രോമ ഉപകരണങ്ങള്‍, രോഗികളുടെ ശരീരത്തിലേക്ക് മരുന്നും ഭക്ഷണവുമെത്തിക്കുന്ന 200 ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, 277 നിരീക്ഷണ ഉപകരണങ്ങള്‍, 500 അടിസ്ഥാന ശ്വസന ഉപകരണങ്ങള്‍, മൂന്ന് ഡയാലിസിസ് മെഷീനുകള്‍ എന്നിവയാണ് ആദ്യഘട്ട സഹായത്തിലുള്ളത്.

Comments are closed.