കൊറോണയുടെ പേരില്‍ ആരോഗ്യമന്ത്രിയ്‌ക്കെതിരെയുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കെ കെ ശൈലജ

തിരുവനന്തപുരം: കൊറോണ രോഗബാധയുടെ സാഹചര്യം മുതലെടുക്കുന്നതിന് ആരോഗ്യമന്ത്രി ശ്രമിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി കെകെ ശൈലജ രംഗത്തെത്തി. മന്ത്രിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ല .

‘ഇത് ഒരു യുദ്ധം ആണ് ,മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധം അതില്‍ വലിയ പിന്തുണ കിട്ടുന്നു’ എന്നും കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ . അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം. ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണെന്നും കെകെ ശൈലജ പ്രതികരിക്കുകയായിരുന്നു.

Comments are closed.