ഞങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു : നടി ഉത്തര ഉണ്ണി

കൊവിഡ് 19 ലോക വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നു എന്ന് നടി ഉത്തര ഉണ്ണി ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയുള്ളൂ എന്നും നിശ്ചയിച്ച പ്രകാരം പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് മാത്രം അമ്പലത്തില്‍ വച്ച് നടത്തുമെന്നും ഉത്തര വ്യക്തമാക്കി.

ഉത്തര ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

കൊറോണ എന്ന പകര്‍ച്ചവ്യാധിയിലൂടെ ലോകം കടന്നുപോകുമ്പോള്‍, സാഹചര്യം ശാന്തമാകുന്നതുവരെ ഞങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നു. എന്നിരുന്നാലും നിശ്ചയിച്ച തീയതിയില്‍ തന്നെ ഞങ്ങള്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ട് മാത്രം നടത്തും. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. വേണ്ട മുന്‍കരുതലുകള്‍ എടുക്കണം.

Comments are closed.