ഇറ്റലിയില്‍ കുടുങ്ങിയ ആദ്യസംഘം നെടുമ്പാശ്ശേരിയിലെത്തി ; ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും

കൊച്ചി: ഇറ്റലിയില്‍ കുടുങ്ങിയ പതിമൂന്നുപേര്‍ ദുബായ് വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തി. തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിനാല്‍ ഇവരെ ആരോഗ്യവകുപ്പ് വീടുകളില്‍ എത്തിക്കുന്നതാണ്. അതേസമയം കണ്ണൂരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന ഏഴുപേരെയും നാട്ടിലെത്തിച്ചു.

അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തിയ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. എന്നാല്‍ കൊവിഡ് രോഗി നേരിട്ട് ഇടപഴകിയ 15 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പര്‍ക്കപ്പട്ടിക ഉണ്ടാക്കുകയാണ് ജില്ലാ ഭരണകൂടം. അതിനായി ഇന്ന് മന്ത്രി ഇപി ജയരാജന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Comments are closed.