കൊറോണ സന്ദീപ് ഔര്‍ പിങ്കി ഫരാര്‍ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സന്ദീപ് ഔര്‍ പിങ്കി ഫരാര്‍ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ദിബകര്‍ ബാനര്‍ജി ആണ് സംവിധാനം. രാജ്യത്ത് കൊറോണ രോഗം വന്ന പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിക്കുന്നുവെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് ഇപ്പോള്‍ പ്രധാനം എന്നും പരിനീതി ചോപ്ര പറയുന്നു.

Comments are closed.