ഇടുക്കിയില്‍ 840 വിദേശ വിനോദസഞ്ചാരികളെ നിരീക്ഷണത്തിലാക്കി

മൂന്നാര്‍: ഇടുക്കിയില്‍ 840 വിദേശ വിനോദസഞ്ചാരികള്‍ നിരീക്ഷണത്തിലായി. തുടര്‍ന്ന് ഇതില്‍ 75 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണുള്ളത്. ജില്ലയിലെ ഹോട്ടലുകളും റിസോട്ടുകളും കേന്ദ്രീകരിച്ച് പൊലീസും ആരോഗ്യവകുപ്പും ചേര്‍ന്നുള്ള സംഘവും ചേര്‍ന്നുള്ള പരിശോധനയില്‍ നിന്നാണ് വിദേശ വിനോദ സഞ്ചാരികളുടെ കണക്ക് ശേഖരിച്ചത്. നിരീക്ഷണത്തിലുള്ള സഞ്ചാരികള്‍ക്ക് ഇവര്‍ ആവശ്യമായ വൈദ്യസഹായവും നല്‍കുന്നുണ്ട്.

അതേസമയം ബ്രിട്ടീഷ് പൗരനുമായി മൂന്നാറില്‍ സമ്പര്‍ക്കം പുലര്‍ത്തിയ നൂറ്റമ്പതോളം പേരെയും നിരീക്ഷണത്തിലാക്കി. ബ്രിട്ടീഷ് പൗരന്‍ താമസിച്ച ടീ കൗണ്ടി ഹോട്ടലിലെ 75 ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇതില്‍ പനി ബാധിച്ച ആറ് പേരെ ആരോഗ്യവകുപ്പ് സംഘം പരിശോധിക്കുകയാണ്. എന്നാല്‍ പരിശോധനയും നിരീക്ഷണവും കാര്യക്ഷമമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Comments are closed.