കൊറോണ വൈറസ് : താജ്മഹല്‍ ഉള്‍പ്പെടെ എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി

ദില്ലി: കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുക്കുമെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. മാര്‍ച്ച് 31വരെയാകും അടച്ചിടുന്നത്.

മാര്‍ച്ച് അവസാനം വരെ താജ്മഹല്‍ അടച്ചിടാന്‍ ഉത്തരവിടണമെന്നും കൂടാതെ രാജ്യത്തിലുടനീളമുള്ള മറ്റ് സ്മാരകങ്ങളും അടച്ചിടണമെന്നും ആഗ്രയുടെ മേയര്‍ നവീന്‍ ജയിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കരുതലും ജാഗ്രതയും ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. മാളുകളും സ്വിമ്മിങ് പൂളുകളും ജിമ്മുകളും മാര്‍ച്ച് 31വരെ അടച്ചിടണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Comments are closed.