കൊവിഡ് 19 : പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയതിന് ബോളിവുഡ് ഗായികയ്‌ക്കെതിരെ കേസ്

ദില്ലി: കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ ‘അലക്ഷ്യമായി പെരുമാറി’, പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയതിന് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഈ മാസം 15 നാണ് കനിക ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. തുടര്‍ന്ന് ലണ്ടനില്‍ പോയ വിവരം മറച്ചുവെച്ചെ കനിക തിരികെയെത്തിയ ശേഷം സെലിബ്രിറ്റി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.

ഇതില്‍ കനികയ്ക്കൊപ്പം ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന് ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ബോളിവുഡ് സെലിബ്രേറ്റികളും പങ്കെടുത്തിരുന്നു. എന്നാല്‍ ഇവര്‍ നിരീക്ഷണത്തിലാണ്. കനിക താമസിച്ചിരുന്ന ആഡംബര ഫ്‌ലാറ്റ് ക്വാറന്റൈന്‍ ചെയ്യാനും പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം കനികയുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനിക ലഖ്നൗവിലെ കിങ്ങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുമാണ്.

Comments are closed.