കൊവിഡ് 19 : റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് മരിച്ചു

മഡ്രിഡ്: കൊവിഡ് 19 ബാധയെത്തുടര്‍ന്ന് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് മരിച്ചു. 76 വയസ്സായിരുന്നു. കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1995 മുതല്‍ രണ്ടായിരം വരെ റയല്‍ പ്രസിഡന്റായിരുന്നു ലോറെന്‍സോ സാന്‍സ്. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഡോര്‍ഫ്, ഡെവര്‍ സൂകര്‍ തുടങ്ങിയവരെ റയലില്‍ എത്തിച്ചത് ലോറെന്‍സോ ആയിരുന്നു.

റയല്‍ മാഡ്രിഡ് രണ്ടുതവണ ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളായിരുന്നു. അതേസമയം അര്‍ജന്റീനയുടെയും യുവന്റസിന്റെയും പ്രധാനതാരമായ പൗലോ ഡിബാലക്കും പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ നേരത്തെ യുവന്റസ് താരങ്ങളായ ഡാനിയേലേ റുഗാനി, ബ്ലെയ്സ് മറ്റിയൂഡി എന്നിവര്‍ക്ക് കൊവിഡ് ബാധയേറ്റിരുന്നു.

ഇറ്റലിയുടെ ഇതിഹാസ താരവും എ സി മിലാന്‍ ടെക്നിക്കല്‍ ഡയറക്ടറുമായ പൗളോ മാള്‍ഡീനിക്കും കൊവിഡ് സ്ഥിരീകരിച്ചു. 51കാരനമായ മാള്‍ഡീനിക്കൊപ്പം മകന്‍ ഡാനിയേല്‍ മാള്‍ഡീനിക്കും കൊവിഡ് ബാധയേറ്റിരുന്നു. എന്നാല്‍ ഇരുവരും ഹോം ഐസൊലേഷനിലാണ്.

Comments are closed.