കൊറോണ വൈറസ് വ്യാപനം : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വ്യക്തിപരമായി നഷ്ടം

വാഷിങ്ടണ്‍: കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബിസിനസ് രംഗത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വ്യക്തിപരമായും നഷ്ടങ്ങളുണ്ടായി. അദ്ദേഹത്തിനെ സഹസ്ര കോടീശ്വരനാക്കി മാറ്റിയ അദ്ദേഹത്തിന്റെ ഹോട്ടല്‍ വ്യവസായം, റിയല്‍ എസ്റ്റേറ്റ്, ഗോള്‍ഫ് കോഴ്‌സ് എന്നിവയെല്ലാം തിരിച്ചടി നേരിട്ടിരുന്നു.

അമേരിക്കയിലും കാനഡയിലുമുള്ള അദ്ദേഹത്തിന്റെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ അടച്ചിട്ടു. ഇവിടെയുള്ള 2200 ഓളം റൂമുകളില്‍ ആളില്ല. അമേരിക്കയിലും സ്‌കോട്ലന്റിലും അയര്‍ലന്റിലും സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ഗോള്‍ഫ് കോഴ്‌സുകളും പ്രവര്‍ത്തനം നിര്‍ത്തേണ്ട അവസ്ഥയിലാണ്. കൂടാതെ അമേരിക്കയിലെ ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള അദ്ദേഹത്തിന്റെ സതേണ്‍ വൈറ്റ് ഹൗസും അടക്കേണ്ട നിലയിലായി.

Comments are closed.