വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരെ നിരീക്ഷിക്കുന്നത് ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : വിദേശത്തു നിന്ന് 15 ലക്ഷം യാത്രക്കാര്‍ എത്തിയതായാണ് കണക്കെങ്കിലും നിരീക്ഷണത്തിലുള്ളവര്‍ ഇത്രയില്ലെന്നു കണ്ടതിനാല്‍ ജനുവരി 18 മുതല്‍ ഈമാസം 23 വരെ വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരെ നിരീക്ഷിക്കുന്നത് ഊര്‍ജിതമാക്കാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ വിമാനം വഴി വന്നവരുടെ കണക്കു മാത്രമാണ് 15 ലക്ഷം. മറ്റു മാര്‍ഗങ്ങള്‍ വഴി വന്നവരുടെ കണക്ക് ഇതിലില്ല. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച പലരും വിദേശയാത്ര കഴിഞ്ഞുവന്നവരാണ്.

അതേസമയം കേന്ദ്രം നടത്തുന്ന പതിവ് ആശയവിനിമയത്തിന്റെ ഭാഗമാണിതെന്ന് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്കു കടന്നപ്പോഴും ഡല്‍ഹിയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി തിരിച്ചുപോകുന്നത് അധികൃതര്‍ക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്. രാജ്യതലസ്ഥാനത്ത് ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി പുനഃസ്ഥാപിക്കാന്‍ ഇപാസുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും പൂര്‍ണമായിട്ടില്ല.

Comments are closed.