അമേരിക്കയില്‍ കൊവിഡ് മരണം 2211 ആയി ; ഇന്നലെ മാത്രം 1900 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് മരണം 2211 ആയി. ഇന്നലെ മാത്രം 1900 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക എന്നിവ ലക്ഷ്യമിട്ട് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരുന്നു.

പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് നിലവില്‍ വന്നു. അതേസമയം വൈറസ് വ്യാപനം തടയാന്‍ ന്യൂയോര്‍ക്കും ന്യൂജഴ്‌സിയുടെയും കണക്ടിക്കട്ടിന്റെയും ചില ഭാഗങ്ങളും ക്വാറന്റൈന്‍ ചെയ്യാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.

കൂടാതെ അഞ്ച് മിനിറ്റിനകം കോവിഡ് സ്ഥിരീകരിക്കാനാകുന്ന തരത്തില്‍ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക് അമേരിക്ക അനുമതി നല്‍കിയിരുന്നു. എന്നാല്‍ മൂവായിരത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്വീഡനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Comments are closed.