രാജ്യത്ത് കൊവിഡ് മരണം 21 ആയി ; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 194 പുതിയ കേസുകള്‍

ദില്ലി: രാജ്യത്ത് കൊവിഡ് മരണം 21 ആയി. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 194 പുതിയ കേസുകളാണ്. തുടര്‍ന്ന് കൂടുതല്‍ പ്രതിരോധ നടപടികളുമായി ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയ കേന്ദ്ര മന്ത്രിമാരുമായി അമിത് ഷാ സംസാരിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികള്‍ ത്വരിതഗതിയില്‍ യാഥാര്‍ത്ഥ്യമാക്കും.17 സംസ്ഥാനങ്ങള്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തി തുടങ്ങി. ബിസിസിഐ 51 കോടി രൂപ സംഭാവന നല്‍കി. ടാറ്റാ ഗ്രൂപ്പ് ഇന്നലെ 1500 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ലോകത്ത് കൊവിഡ് മരണം 30,800 കടന്നു. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തി അറുപത്തിരണ്ടായിരത്തിലേറെയായി.

ഇറ്റലിയില്‍ മരണം 10,000 കടന്നു. ഒറ്റ ദിവസത്തിനിടെ മരിച്ചത് 889 പേര്‍ ആണ്. അമേരിക്കയില്‍ ഇന്നലെ മാത്രം പത്തൊന്പതിനായിരത്തിലേറെ പേര്‍ രോഗികളായി. മരണം 2200 കടന്നു. കൂടാതെ സ്‌പെയിനില്‍ ഇന്നലെ മരിച്ചത് 844 പേര്‍. ആകെ മരണം ആറായിരത്തിനടുത്തെത്തി. ജര്‍മ്മനിയില്‍ ഇന്നലെ 6824പേര്‍ രോഗികളായി. ഫ്രാന്‍സില്‍ 2300ലേറെ പേരും ഇറാനില്‍ രണ്ടായിരത്തി അഞ്ഞൂറിലേറെ പേരും മരിച്ചു. ബ്രിട്ടനില്‍ മരണം 1019 ആയി. രോഗബാധിതര്‍ 17,000 കടന്നു.

Comments are closed.