തന്റെ മകള്‍ക്ക് കൊവിഡ് എന്ന് പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി അജയ് ദേവ്ഗണ്‍

രാജ്യത്ത് കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ തന്റെ മകള്‍ക്ക് കൊവിഡ് എന്ന് പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അജയ് ദേവ്ഗണ്‍. വാര്‍ത്ത വ്യാജമാണ് എന്ന് അജയ് ദേവ്ഗണ്‍ പറയുകയാണ്.

മകളും കാജോളും സുഖമായിരിക്കുന്നു. അന്വേഷണങ്ങള്‍ക്ക് നന്ദി, വാര്‍ത്ത വ്യാജമായിരുന്നുവെന്നാണ് അജയ് ദേവ്ഗണ്‍ പറഞ്ഞത്. സിംഗപ്പൂരില്‍ പഠിക്കുന്ന മകള്‍ നൈസയെ തിരികെ കൊണ്ടുവരാന്‍ കാജോള്‍ പോയിരുന്നു. തുടര്‍ന്ന് ഇരുവരും മുംബൈ വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഫോട്ടോ പ്രചരിച്ചതോടെയാണ് നൈസയ്ക്ക് കൊവിഡ് ആണെന്നും ചിലര്‍ പറഞ്ഞത്.

Comments are closed.