CR-V -യുടെ ഡീസല്‍ പതിപ്പിന്റെ ഉത്പാദനം നിര്‍ത്തിവച്ച് ഹോണ്ട

CR-V -യുടെ ഡീസൽ പതിപ്പിന്റെ ഉത്പാദനം ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട നിർത്തിവച്ചു. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ യൂണിറ്റ് മാത്രമാണ് ഇപ്പോൾ എസ്‌യുവിയിൽ ലഭ്യമാവുന്നത്. CR-V -യിൽ ഉപയോഗിച്ചിരുന്ന അതേ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്തിരുന്ന സിവിക് സെഡാനിന്റെ ഡീസൽ പതിപ്പും ഹോണ്ട നിർത്തലാക്കി.

120 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന CR-V -യുടെ 1.6 ലിറ്റർ എഞ്ചിൻ ഡീസൽ യൂണിറ്റ് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരുന്നു. 2WD, 4WD കോൺഫിഗറേഷനുകളിൽ ഹോണ്ട CR-V ഡീസലിൽ വാഗ്ദാനം ചെയ്യ്തിരുന്നു. 4WD കോൺഫിഗറേഷനിൽ CR-V പെട്രോൾ പതിപ്പിൽ ലഭ്യമല്ലാത്തതിനാൽ ഡീസൽ എഞ്ചിൻ നിർത്തലാക്കിയതോടെ, എസ്‌യുവി ഇപ്പോൾ 2WD ഓഫറിൽ മാത്രമാണഅ ലഭിക്കുന്നത്.

ഏഴ് സീറ്റർ ഓപ്ഷനും ഡീസൽ എസ്‌യുവിയിൽ മാത്രമായി കമ്പനി പരിമിതപ്പെടുത്തിയിരുന്നതിനാൽ CR-V ഇപ്പോൾ അഞ്ച് സീറ്റർ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്. പാഡിൽ ഷിഫ്റ്ററുകൾ, രണ്ടാം നിര സ്ലൈഡിംഗ് സീറ്റുകൾ എന്നിവ ഒഴികെ ഫീച്ചർ പട്ടികയിൽ മാറ്റമൊന്നുമില്ല.

ആറ് എയർബാഗുകൾ, ESP, ഹിൽ ലോഞ്ച് അസിസ്റ്റ്, ABS + EBD, ലെയ്ൻ വാച്ച് ക്യാമറ, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട്, പനോരമിക് സൺറൂഫ്.

കൂടാതെ എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ എസി, 7.0 ഇഞ്ച് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ നൽകുന്നത് നിർമ്മാതാക്കൾ തുടരുന്നു.

കൂടാതെ എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ എസി, 7.0 ഇഞ്ച് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ നൽകുന്നത് നിർമ്മാതാക്കൾ തുടരുന്നു.

Comments are closed.