മുടിക്ക് ഉലുവയരച്ച കഞ്ഞിവെള്ളം

0

ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ നമ്മള്‍ സൗന്ദര്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കേണ്ടതായി ഉണ്ട്. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ല എന്നുള്ളതാണ്. നല്ല മുടി വേണം എന്നുള്ളത് എല്ലാവര്‍ക്കും ആഗ്രഹമുള്ള ഒന്നാണ്. എന്നാല്‍ നമ്മുടെ തന്നെ അശ്രദ്ധയാണ് ഇതിന് വില്ലനാവുന്നത്. മുടി നല്ല രീതിയില്‍ സംരക്ഷിച്ചാല്‍ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. നല്ല അന്തരീക്ഷവും വെള്ളവും എല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്.

നല്ല കൊഴുപ്പുള്ള കഞ്ഞിവെള്ളത്തില്‍ അല്‍പം ഉലുവ ഇട്ട് കുതിര്‍ത്ത് വെക്കുക. ഇത് അടുത്ത ദിവസം രാവിലെ എടുത്ത് അതില്‍ നിന്നും ഉലുവ മാറ്റി എടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. കഞ്ഞി വെള്ളത്തില്‍ ഉലുവ അരച്ച് ചേര്‍ത്തും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് കൊണ്ട് അടുത്ത ദിവസം മുടി കഴുകുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

താരന്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് നേരം ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുടിയിലെ താരന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. താരനെന്ന അവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കഞ്ഞിവെള്ള മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

മുടിയിലെ എണ്ണമയത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് കഞ്ഞിവെള്ള മിശ്രിതം. ഇത് മുടിയുടെ എണ്ണമയത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ മുടിയുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി നമുക്ക് കഞ്ഞിവെള്ള മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും എണ്ണമയത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

മുടിയിലെ കായ കളയാന്‍ നമുക്ക് ദിവസവും കഞ്ഞിവെള്ളം കൊണ്ട് കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുടിയുടെ കായ മുടിയുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എല്ലാ വിധത്തിലും കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.