വെറും വയറ്റില്‍ അരഗ്ലാസ്സ് ഉണക്കമുന്തിരി വെള്ളം

0

ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ഫൈബറും ധാതുക്കളും അത്ഭുതകരമാംവിധം പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ഫുഡാക്കി ഇതിനെ മാറ്റുന്നണ്ട്. അതുകൊണ്ട് തന്നെയാണ് ആരോഗ്യ സംരക്ഷണത്തിന് ഉണക്കമുന്തിരി ഉപയോഗിക്കുന്നത് തന്നെ. ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും അവരുടെ രോഗികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതും പലപ്പോഴും ഉണക്കമുന്തിരി കഴിക്കുന്നതിനാണ്. ഉണക്കമുന്തിരി ഒറ്റരാത്രികൊണ്ട് വെള്ളത്തില്‍ കുതിര്‍ത്താല്‍ നമുക്ക് കൂടുതല്‍ ഗുണം ചെയ്യാന്‍ പാകത്തിലേക്ക് ഇത് മാറുന്നു.

എന്നാല്‍ ഇത് ദിവസവും വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക്ക നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ഉണക്കമുന്തിരിയിലെയും അതിന്റെ ചര്‍മ്മത്തിലെയും എല്ലാ ധാതുക്കളും പോഷകങ്ങളും വെള്ളത്തില്‍ അലിയുകയും ഈ ശക്തമായ പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ശരീരത്തില്‍ ടോക്‌സിന്‍ വളരെയധികം അപകടം ഉണ്ടാക്കുന്ന ഒന്നാണ്. ഇത് കരളിനെ വളരെയധികം പ്രശ്‌നത്തിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉണക്കമുന്തിരി ഉപയോഗിക്കാവുന്നതാണ്. വാസ്തവത്തില്‍, ഉണങ്ങിയ പഴത്തില്‍ കാണപ്പെടുന്ന വലിയ അളവില്‍ ആന്റിഓക്സിഡന്റുകളും ഭക്ഷണ നാരുകളും ഉണക്കമുന്തിരിയിലെ വിഷാംശം ഇല്ലാതാക്കുന്നു.

ആന്റിഓക്സിഡന്റുകള്‍ നമ്മുടെ കരളിനെ ശരിയായി പ്രവര്‍ത്തിക്കാനും അതിന്റെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. അതേസമയം ഇതില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ മലബന്ധത്തിന് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നുണ്ട്. മലവിസര്‍ജ്ജനത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുകയും വന്‍കുടലിനെയും കുടലിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഒഴിഞ്ഞ വയറ്റില്‍ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ഉണക്കമുന്തിരി നിങ്ങളുടെ ശരീരത്തിന് കരുത്തും ആരോഗ്യവും നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉണക്കമുന്തിരിയില്‍ ധാരാളം ഫൈബറും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ ഇതില്‍ യാതൊരു വിധത്തിലുള്ള കൃത്രിമ മധുരങ്ങളും ഇല്ല. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നവയാണ്. രാവിലെ എടുത്ത ഉണക്കമുന്തിരി വെള്ളം വരും ദിവസത്തേക്ക് വരെ നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചീത്ത കൊളസ്‌ട്രോള്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉണക്കമുന്തിരി വെള്ളം വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. മറ്റ് സാധാരണ ലഘുഭക്ഷണങ്ങളെ അപേക്ഷിച്ച് ഉണക്കമുന്തിരിയില്‍ ഫൈബര്‍, പൊട്ടാസ്യം, ഫൈറ്റോ ന്യൂട്രിയന്റുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങളും ക്ലിനിക്കല്‍ ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ഉണക്കമുന്തിരി വെള്ളം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു, ഇത് ഹൃദയ രോഗങ്ങള്‍ വരാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു.

കൂടിയ രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഓപ്ഷനാണ് ഉണക്കമുന്തിരി വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എത്ര കൂടിയ രക്തസമ്മര്‍ദ്ദമാണെങ്കില്‍ പോലും അത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും വെറും വയറ്റില്‍ ഉണക്കമുന്തിരിയിട്ട വെള്ളം കഴിക്കുന്നതിലൂടെ അത് കൂടിയ രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും മുന്തിരി വെള്ളം കഴിക്കാവുന്നതാണ്.

ജീവിതശൈലി രോഗങ്ങളില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം എന്ന് പറയുന്നത്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉണക്കമുന്തിരിയിട്ട വെള്ളം കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ പ്രമേഹമെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് മുന്തിരിയിട്ട വെള്ളം. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട് ഇത്.

ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് മുന്തിരിയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത് ദിവസവും കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിലൂടെ അത് ശരീരത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ച ഗുണം നല്‍കുന്നുണ്ട്. ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ വെള്ളം കുടിക്കാവുന്നതാണ്.

കിഡ്‌നിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ഇതില്‍ കിഡ്‌നി പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി നമുക്ക് ദിവസവും മുന്തിരിയിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് കിഡ്‌നി സംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.് മൂത്രത്തില്‍ കല്ലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ വെള്ളം കുടിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് ശീലമാക്കണം.

മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് മുന്തിരിയിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് വെറും വയറ്റില്‍ കുടിക്കുന്നതിലൂടെ മലബന്ധം എന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നു. ഇത് കൂടാതെ ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പ്രതിസന്ധികളില്‍ ഒന്നായ ദഹന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും മികച്ചതാണ് മുന്തിരിയിട്ട വെള്ളം. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ മറികടക്കാവുന്നതാണ്.

Leave A Reply

Your email address will not be published.