ബിഎസ് IV HF ഡീലക്‌സ് ഓഫറുമായി ഹീറോ

0

ലോക്ക്ഡൗണിന് പിന്നാലെ ഇളവുകളോടെ നിര്‍മ്മാതാക്കളെല്ലാരും തന്നെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് മെയ് 17 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ എല്ലാരും തന്നെ പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന ബിഎസ് VI മലിനീകരണ മാനദണ്ഡ നിയമങ്ങളും പ്രതിസന്ധിയുടെ ആഘാതം കൂട്ടി. 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് VI നടപ്പാക്കി തുടങ്ങി. വിറ്റു തീര്‍ക്കാനുള്ള ബിസ് IV വാഹനങ്ങള്‍ ചെറിയ ചില നിബന്ധനകളോടെ വിറ്റഴിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ, തങ്ങളുടെ HF ഡീലക്‌സ് ബൈക്കിന് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്.

ബിഎസ് IV നിലവാരത്തിലുള്ള ബൈക്കുകള്‍ക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ തെരഞ്ഞെടുത്ത് ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകകയുള്ളുവെന്നും കമ്പനി അറിയിച്ചു.

ബിഎസ് IV മോഡലുകളില്‍ 10,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി നല്‍കുന്നത്. ഇതോടെ ഈ ബൈക്കുകള്‍ 30,000 രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുത്ത് ഡീലര്‍ഷിപ്പിലെ ബിഎസ് IV മോഡലുകള്‍ വിറ്റ് തീരുന്നത് വരെയാകും ഈ ഓഫര്‍ ലഭിക്കും.

കമ്മ്യൂട്ടര്‍ ശ്രേണിയിലെ പ്രചാരമേറിയ മോഡലാണ് HF ഡീലക്‌സ്. പോയ വര്‍ഷം ബൈക്കിന്റെ നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 92.7 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ഈ എഞ്ചിന്‍ 8.24 bhp കരുത്തും 8.05 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് ഓപ്ഷനുകള്‍ മോഡലിലുണ്ട്.

മൈലേജ് പരമാവധി ഉറപ്പുവരുത്താന്‍ ഹീറോയുടെ i3S സാങ്കേതികവിദ്യ HF ഡീലക്സിനെ സഹായിക്കും. 88.24 കിലോമീറ്റര്‍ മൈലേജാണ് ബൈക്കില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-റെഡ്, ബ്ലാക്ക്-പര്‍പ്പിള്‍, ഹെവി ഗ്രേ-ബ്ലാക്ക്, ഹെവി ഗ്രേ-ഗ്രീന്‍ എന്നീ അഞ്ച് ഡ്യുവല്‍ ടോണ്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. അതേസയമയം വിപണിയില്‍ വിറ്റുപോകാത്ത എല്ലാ ബിഎസ് IV വാഹനങ്ങളും കമ്പനി തിരിച്ചെടുക്കുമെന്ന് ഡീലര്‍മാര്‍ക്ക് ഹീറോ അടുത്തിടെ ഉറപ്പ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.