ഇരട്ട സെൽഫി ക്യാമറകളുള്ള ഹുവാവേ വൈ8എസ് ബജറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി

0

പഴയ ഐഫോൺ എക്സ്എസിന് സമാനമായ നോച്ച് ഡിസൈനുമായി ഹുവാവേ വൈ8എസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി. ഹുവാവേയുടെ ബജറ്റ് സ്മാർട്ട്‌ഫോണുകളുടെ നിരയിലേക്കാണ് പുതിയ ഫോണും അവതരിപ്പിച്ചിരിക്കുന്നത്. അറബ് രാജ്യമായ ജോർദാനിലെ ഹുവാവേ വെബ്‌സൈറ്റിൽ ഈ സ്മാർട്ട്ഫോൺ ഔദ്യോഗികമായി ലിസ്റ്റുചെയ്തിട്ടുണ്ട്. ഇരട്ട സെൽഫി ക്യാമറ സെറ്റപ്പോടെയാണ് ഈ ബജറ്റ് സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഗ്രേഡിയന്റ് ഡിസൈനിലുള്ള ഈ ഡിവൈസ് 6.5 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. 1080 x 2340 പിക്സൽസുള്ള എഫ്എച്ച്ഡി + റെസലൂഷൻ നൽകുന്ന ഡിസ്പ്ലെയാണിത്. ഹുവാവേയുടെ സമീപകാലത്ത് പുറത്തിറങ്ങിയ കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾ വാട്ടർ ഡ്രോപ്പ് നോച്ച് ഉപയോഗിക്കുമ്പോൾ ഈ സ്മാർട്ട്ഫോണിൽ നീളമേറിയ നോച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ക്യാമറ സെൻസറുകളാണ് നോച്ചിൽ നൽകിയിട്ടുള്ളത്.

ഹുവാവേ വൈ8എസ്ന്റെ പിൻ ക്യാമറ സെറ്റപ്പിൽ രണ്ട് ക്യാമറകളാണ് നൽകിയിരിക്കുന്നത്. എഫ് / 1.8 അപ്പർച്ചർ ഉള്ള 48 എംപി പ്രൈമറി ലെൻസും ഡെപ്ത് ഷോട്ടുകൾക്കായി എഫ് / 2.4 അപ്പേർച്ചർ ഉള്ള 2 എംപി സെക്കൻഡറി സെൻസറുമാണ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 8 എംപി പ്രൈമറി സെൻസറും എഫ് / 2.0 അപ്പേർച്ചറുള്ള 2 എംപി സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഇൻ-ഹൌസ് ഹിലിലിക്കൺ കിരിൻ 710 പ്രോസസറാണ് ഹുവാവേ ഐ8എസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഇത് മാലി ജി -51-എംപി 4 ജിപിയുവിനൊപ്പം ജോടിയാക്കുന്നു. 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 512 ജിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സംവിധാനവും ഫോണിലുണ്ട്.

സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ, ഡിവൈസ് ഡേറ്റഡ് ആൻഡ്രോയിഡ് പൈ ഒഎസ് ബേസ്ഡ് ഇഎംയുഐ 9.1 സ്കിനിലാണ് പ്രവർത്തിക്കുന്നത്. ഇത് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യും. കണക്റ്റിവിറ്റിയിൽ മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയും ഹുവാവേ വൈ8എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 4,000 mAh ബാറ്ററിയാണ് ഫോണിൽ ഉപയോഗിക്കുന്നത്.

നിലവിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിലയെ സംബന്ധിക്കുന്ന സൂചനകളൊന്നും നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ വില ഔദ്യോഗികമായി തന്നെ കമ്പനി വെളിപ്പെടുത്തു. മിഡ്നൈറ്റ് ബ്ലാക്ക്, എമറാൾഡ് ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് നിലവിൽ ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഹുവാവേ ഐ8എസിന്റെ ആഗോള വിപണിയിലേക്കുള്ള ലോഞ്ച് വൈകാതെ ഉണ്ടാകും. ഇന്ത്യയിലും ഈ ഫോൺ അധികം വൈകാതെ എത്തിയേക്കും.

Leave A Reply

Your email address will not be published.