സോറിയാസിസ് പകരാതിരിക്കാന്‍ ഈ വഴികള്‍

0

സോറിയാസിസ് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കുന്ന വലിയ തരത്തിലുള്ള ഒരു ചര്‍മ്മ രോഗമാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. സോറിയാസിസ് പകരുമോ അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ ഇതെല്ലാം അറിയേണ്ടതുണ്ട്. വളരെ സാധാരണമായ, വിട്ടുമാറാത്ത ചര്‍മ്മ അവസ്ഥയാണ് സോറിയാസിസ്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി മൂലമാണ് ഇത് സംഭവിക്കുന്നത്, ഇത് ചര്‍മ്മകോശങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.

ഉത്പാദനം കൂടുന്നതിനനുസരിച്ച് ചര്‍മ്മ കോശങ്ങള്‍ നശിക്കുകയും വേഗത്തില്‍ വീണ്ടും വളരുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഉണ്ടാകുന്ന നശിച്ച കോശങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുന്നു. പാച്ചുകള്‍ ചുവപ്പ്, വളരെ വരണ്ട, വളരെ കട്ടിയുള്ളതും വെള്ളിനിറമുള്ളതുമാണ് ഇവയുടെ ലക്ഷണങ്ങള്‍. എന്തൊക്കെയാണ് ഇവയുടെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോ്ക്കാവുന്നതാണ്.

ചര്‍മ്മത്തിന്റെ അവസ്ഥ മിതമായതോ കഠിനമോ ആകാം. നേരിയ കേസുകളില്‍, സോറിയാസിസ് പാച്ചുകള്‍ നിങ്ങളുടെ ശരീരത്തിന്റെ 3 ശതമാനത്തില്‍ താഴെയാണ്, കഠിനമായ സന്ദര്‍ഭങ്ങളില്‍ പാച്ചുകള്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നുവെന്ന് നാഷണല്‍ സോറിയാസിസ് ഫൗണ്ടേഷന്‍ പറയുന്നു. കാലക്രമേണ നിങ്ങളുടെ സോറിയാസിസ് കൂടുതലോ കുറവോ ആകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സോറിയാസിസ് കഠിനമായാല്‍ നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായി തോന്നും. സോറിയാസിസ് വ്യാപിക്കാതിരിക്കുന്നതിനും കുറയുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ആരോഗ്യകരമായ ഡയറ്റ് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ആരോഗ്യകരമായ ഡയറ്റ് ഫോളോ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും സോറിയാസിസിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. അത് മാത്രമല്ല മത്സ്യം, പച്ചക്കകറികള്‍, വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ എന്നിവ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.

മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. അത് നിങ്ങളുടെ ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മദ്യപിക്കുന്നത് സോറിയാസിസ് പോലുള്ള അസ്വസ്ഥതകള്‍ പെട്ടെന്ന് വഷളാവുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് മദ്യപിക്കുന്നതും പ്രശ്‌നങ്ങളെ വഷളാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചര്‍മ്മത്തെ സംരക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍. മുറിവുകളും സൂര്യപ്രകാശവും നിങ്ങളുടെ ആരോഗ്യത്തെ പലപ്പോഴും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം നിങ്ങളില്‍ സോറിയാസിസ് എന്ന രോഗത്തെ വളരെയധികം വെല്ലുവിളികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ ചര്‍മ്മം എപ്പോഴും മോയ്‌സ്ചുറൈസര്‍ ആയി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മാനസിക സമ്മര്‍ദ്ദം എന്ന അവസ്ഥ നിങ്ങളുടെ ചര്‍മ്മത്തേയും വളരെയധികം മോശമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അതുകൊണ്ടുണ്ടാവുന്ന രോഗത്തേയും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മാനസിക സമ്മര്‍ദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് സോറിയാസിസ് പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

നല്ല ഉറക്കമാണ് മറ്റൊരു പ്രതിസന്ധി. നല്ല ഉറക്കം നിങ്ങളെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഉറക്കമില്ലായ്മ പലപ്പോഴും ശരീരത്തിനും മനസ്സിനും എന്തിന് ചര്‍മ്മത്തിന് വരെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും സോറിയാസിസിനെ പ്രതിരോധിക്കുന്നതിനും നമുക്ക് നല്ല ഉറക്കം അത്യാവശ്യമാണ്. ഇത് സോറിയാസിസിനെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം.

Leave A Reply

Your email address will not be published.