ജീപ്പ് കോമ്പസിന് എതിരാളിയുമായി ടൊയോട്ട എത്തുന്നു

0

മിഡ് സൈസ് എസ്‌യുവികൾക്കായുള്ള അതിവേഗ ഡിമാൻഡ് ലോകത്ത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ലാൻഡ് ക്രൂയിസർ പോലുള്ള ചില വിജയകരമായ മോഡലുകളുടെ നിർമാതാക്കളായ ബ്രാൻഡിന് ഈ വിഭാഗത്തിൽ ഒരു മത്സരാർത്ഥി ഇല്ല.

ടൊയോട്ട RAV4 എസ്‌യുവിയെ ഈ ശ്രേണിയിൽ പരിഗണിക്കാനാവില്ല എന്നതാണ് പുതിയ മോഡലിനെ അണിയിച്ചൊരുക്കാൻ ജാപ്പനീസ് ബ്രാൻഡ് തയാറെടുക്കുന്നത്. പുതിയ മോഡൽ RAV4-ന് താഴെയായി സ്ഥാപിക്കുകയും ജീപ്പ് കോമ്പസിന് നേരിട്ടുള്ള എതിരാളിയായി വിപണിയിൽ ഇടംപിടിക്കുകയും ചെയ്യും.

വാസ്തവത്തിൽ ടൊയോട്ട കാമ്രിയുമായി പ്ലാറ്റ്ഫോം പങ്കിടുന്ന ഏറ്റവും പുതിയ RAV4 വളരെ വലുതാണ്. ഈ രണ്ട് മോഡലുകളെയും ഒരുക്കിയിരിക്കുന്ന TNGA പ്ലാറ്റ്‌ഫോമിലെ ഒരു പതിപ്പായ NGA-K അടിസ്ഥാനമാക്കിയായിരിക്കും കമ്പനി പുതിയ മിഡ് സൈസ് എസ്‌യുവിയെയും നിർമിക്കുക എന്നാണ് സൂചന.

ഒരു ജാപ്പനീസ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് ടൊയോട്ട പ്രവർത്തിക്കുന്ന പുതിയ എസ്‌യുവിക്ക് “ലോക്കൽ ബോയ്” എന്ന കോഡ്‌നാമം നൽകും. 2017 ലെ ടോക്കിയോ മോട്ടോർ ഷോയിൽ നിന്നുള്ള ടൊയോട്ട TJ ക്രൂയിസറിന്റെ നിർമാണ പതിപ്പായിരിക്കും വരാനിരിക്കുന്ന എസ്‌യുവി. അതിനാൽ ഒരു ബോക്‌സി രൂപഘടനയും എസ്‌യുവിയുടെ സാധാരണ ഡിസൈൻ സവിശേഷതകളും പുത്തൻ കാറിൽ പ്രതീക്ഷിക്കാം.

അത് C-HR-ന്റെ രൂപകൽപ്പനയിൽ നിന്ന് വിപരീതമായി സങ്കീർണമായ ടൈംലെസ് ഡിസൈനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് മറ്റ് എതിരാളി മോഡലുകളെ അപേക്ഷിച്ച് കൂടുതൽ പ്രായോഗികവും വൈവിധ്യ പൂർണവുമാക്കും.

അത് C-HR-ന്റെ രൂപകൽപ്പനയിൽ നിന്ന് വിപരീതമായി സങ്കീർണമായ ടൈംലെസ് ഡിസൈനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് മറ്റ് എതിരാളി മോഡലുകളെ അപേക്ഷിച്ച് കൂടുതൽ പ്രായോഗികവും വൈവിധ്യ പൂർണവുമാക്കും.

പുതിയ എസ്‌യുവിക്ക് 4,410 മില്ലീമീറ്റർ നീളവും 1,815 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവും അളക്കും. 2.0 ലിറ്റർ ഇൻ-ലൈൻ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. അത് ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം പ്രവർത്തിക്കും. കൂടാതെ പെട്രോൾ മാത്രമുള്ള മോഡലായാകും ഇത് എത്തുക.

Leave A Reply

Your email address will not be published.