ദിവസേന 4ജിബി ഡാറ്റ നൽകുന്ന വോഡഫോണിന്റെ ഡബിൾ ഡാറ്റ ഓഫർ ഇനിമുതൽ കേരളത്തിലും

0

ഉപയോക്താക്കളെ ആകർഷിക്കാൻ വോഡാഫോൺ അടുത്തകാലത്ത് അവതരിപ്പിച്ച മികച്ചൊരു ഓഫറാണ് ഡബിൾ ഡാറ്റ ഓഫർ. പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സാധാരണ ലഭിക്കുന്ന ദിവസേനയുള്ള ഡാറ്റയുടെ ഇരട്ടി ഡാറ്റ നൽകുന്ന ഓഫറാണ്. ഈ ഓഫർ പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ ദിവസവും 1.5ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകളിലാണ് ഡബിൾ ഡാറ്റ ഓഫർ നൽകിയിരുന്നത്. ഇത് കേരളത്തിലും ലഭ്യമായിരുന്നുവെങ്കിലും പിന്നീട് കേരളം ഉൾപ്പെടെ ചില സർക്കിളുകളെ കമ്പനി ഓഫറിൽ നിന്നും ഒഴിവാക്കി.

ഇരട്ടി ഡാറ്റ ഓഫർ ദിവസേവ രണ്ട് ജിബി ഡാറ്റ നൽകുന്ന പ്ലാനുകളിലേക്കും കൊണ്ടുവന്നപ്പോൾ കേരളത്തെ ഓഫറിന് കീഴിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോഴിതാ ഇരട്ടി ഡാറ്റ ഓഫർ രാജ്യത്തെ എല്ലാ സർക്കിളുകളിലം ബാധമാക്കിയിരിക്കുകയാണ് വോഡാഫോൺ. ആന്ധ്ര, അസം തുടങ്ങിയ സർക്കിളുകൾക്ക് അഞ്ച് പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ ഓഫർ ലഭിക്കുന്നത്. തമിഴ്‌നാട്, കേരളം എന്നിവയുൾപ്പെടെ നിരവധി സർക്കിളുകളിൽ മൂന്ന് പ്ലാനുകളിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു.

ആന്ധ്ര, അസം തുടങ്ങിയ സർക്കിളുകളിലുള്ള ഉപയോക്താക്കൾക്ക് 299 രൂപ, 399 രൂപ, 449 രൂപ, 599 രൂപ, 699 രൂപ എന്നിങ്ങനെ അഞ്ച് പ്ലാനുകളിൽ കമ്പനി ഇരട്ടി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എന്നാൽ കേരളത്തിലും തമിഴ്നാടിലും വോഡാഫോൺ മൂന്ന് പ്ലാനുകളിൽ മാത്രമാണ് ഇരട്ടി ഡാറ്റ ഓഫർ നൽകുന്നത്. കേരളത്തിൽ ഇപ്പോൾ ദിവസേന രണ്ട് ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകളിലാണ് ഡബിൾ ഡാറ്റ ഓഫർ നൽകുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് 4ജിബി ഡാറ്റയാണ് ദിവസേന ലഭിക്കുന്നത്.

കേരളത്തിൽ ലഭ്യമാകുന്ന ഡബിൾ ഡാറ്റ പ്ലാനുകളിൽ ആദ്യത്തേത് 299 രൂപ വിലയുള്ള പ്ലാനാണ്. 28 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനാണ് ഇത്. ഓഫറിന്റെ ഭാഗമാവുന്നതോടെ ഈ പ്ലാനിലൂടെ ദിവസേന 4ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് കോളിങും വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള സൌജന്യ ആക്സസ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്.

കേരളത്തിൽ ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന രണ്ടാമത്തെ പ്ലാൻ 459 രൂപ വിലവരുന്ന പ്ലാനാണ്. ദിവസേന 2ജിബി ഡാറ്റ തന്നെയാണ് ഈ പ്ലാനിൽ ലഭ്യമായിരുന്നത്. ഓഫറിന്റെ ഭാഗമായി പ്ലാനിലൂടെ 4ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ എല്ലാ നെറ്റ്വർക്കുകളിലേക്കുമുള്ള സൌജന്യ കോളുകളും അധിക ആനുകൂല്യങ്ങളായി വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള ആക്സസും ലഭ്യമാകും.

699 രൂപയുടെ പ്ലാൻ ഡബിൾ ഡാറ്റ ഓഫറിന് കീഴിൽ വന്നതോടെ ദിവസവും 4ജിബി ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. 84 ദിവസവും പ്രതിദിനം 4ജിബി ഡാറ്റ വീതം ലഭിക്കുന്നത് മികച്ചൊരു ഓഫർ തന്നെയാണ്. അധിക ഡാറ്റ ദീർഘ കാലത്തേക്ക് വേണ്ടവർക്ക് ഈ പ്ലാൻ മികച്ചൊരു ഓപ്ഷനായിരിക്കും. സൌജന്യ കോളുകളും വോഡഫോൺ പ്ലേ, സീ 5 എന്നിവയിലേക്കുള്ള ആക്സസും 699 രൂപ പ്ലാനിലൂടെയം കമ്പനി നൽകുന്നുണ്ട്.

Leave A Reply

Your email address will not be published.