ചെറുപ്പത്തില്‍ നരക്കുന്ന ഓരോ മുടിയിലും അപകടമാണ്‌

0

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറിയ രോമം പോലും നമ്മള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കാരണം നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം നമ്മള്‍ ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത് എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. മുടി നരക്കുന്ന അവസ്ഥയില്‍ അത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് ആദ്യത്തെ കാര്യം. പ്രായമാകുമ്പോഴാണ് സാധാരണ മുടി നരക്കുന്നത് എന്നാല്‍ മിക്കവാറും ആളുകള്‍ക്ക് ഇതല്ലാതെ തന്നെ മുടി നരക്കുന്നുണ്ട്.

മുടി നരക്കുന്നതിന് പുറകിലെ അനാരോഗ്യപരമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കുട്ടികളില്‍ പോലും ഇത് പലപ്പോഴും കണ്ട് വരുന്നുണ്ട്. ചിലരില്‍ പാരമ്പര്യമോ അല്ലെങ്കില്‍ അന്തരീക്ഷ, മലിനീകരണമോ എന്തെങ്കിലും ആയിരിക്കും ഇതിന് പിന്നില്‍.

ഹൃദ്രോഗ സാധ്യതയെ കാണിക്കുന്നതാണ് പലപ്പോഴും പുരുഷന്‍മാരിലെ നരച്ച മുടി. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. യൂറോപ്യന്‍ സൊസൈറ്റി കാര്‍ഡിയോളജിയുടെ പഠനപ്രകാരം പുരുഷന്‍മാരില്‍ ചെറുപ്പത്തില്‍ ഉണ്ടാവുന്ന നരച്ച മുടി നിങ്ങളുടെ ഹൃദ്രോഗ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഇവരില്‍ ധമനീ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും അത് ഹൃദ്രോഗം പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിനും ഉള്ള സാധ്യതയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ എല്ലാ നരച്ച മുടിയും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതല്ല എന്നുള്ള കാര്യവും ഓര്‍ക്കേണ്ടതാണ്.

തൈറോയ്ഡ് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അവരിലും ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഹോര്‍മോണ്‍ തകരാറുകളാണ് ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നത്. ഹൈപ്പോതൈറോയ്ഡ് എങ്കിലും മുടി നരക്കുന്നത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് മുടി നരക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. തലയിലെ രോമകൂപങ്ങളിലെ മെലാനിന്റെ കുറവാണ് പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നത്. ഇതെല്ലാം ചെറുപ്പത്തിലെ മുടി നരക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണങ്ങളാണ്.

വൈറ്റമിന്റെ കുറവ് നിങ്ങളിലുണ്ട് എന്നുണ്ടെങ്കില്‍ അതും മുടി നരക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. വിറ്റാമിന്‍ ബി 12 അകാല നരക്ക് കാരണമാകുന്നുണ്ട്. ഇതിന്റെ കുറവ് ഇല്ലാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധഇക്കണം. മുടി വളരാനും മുടിയുടെ ആരോഗ്യത്തിനും എല്ലാം വിറ്റാമിന്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് ശരീരത്തിന് വേണ്ടത്ര ലഭ്യമായില്ലെങ്കില്‍ അത് മുടി നരക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് കണ്ടെത്തി കഴിഞ്ഞാല്‍ ഡോക്ടറെ കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മുടിയുടെ ഫോളിക്കിളുകള്‍ക്കുള്ളില്‍ വസിക്കുന്ന മെലനോസൈറ്റ് സ്റ്റെം സെല്ലുകളില്‍ നിന്നാണ് നിങ്ങളുടെ മുടിക്ക് നിറം ലഭിക്കുന്നത്. നിങ്ങളുടെ പഴയ മുടി കൊഴിയുമ്പോള്‍ സ്റ്റെം സെല്ലുകള്‍ പുതിയ ഫോളിക്കിളുകളിലേക്ക് മെലനോസൈറ്റുകളെ വ്യാപിപ്പിക്കുന്നു. എന്നാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം ഇല്ലാതാവുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും മുടി നരക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് കാരണം പലപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇല്ലാതാവുന്നതാണ്. അതുകൊണ്ട് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

പാരമ്പര്യം ഇത്തരം കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് അടുത്ത തലമുറയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പ്രത്യേകിച്ച് ചികിത്സയില്ല എന്നുള്ളതാണ്. മുടി നരക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും പുതിയതായി വരുന്ന മുടിയെല്ലാം നരച്ചതായി മാറുകയും ചെയ്യുന്നുണ്ട്.

Leave A Reply

Your email address will not be published.