ഹോണർ എക്സ് 10 മെയ് 20ന് അവതരിപ്പിക്കും

0

ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹോണർ എക്സ്10ന്റെ ലോഞ്ച് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനിയുടെ പുതിയ ലൈനപ്പാണ് എക്സ്10ന്റെ ലോഞ്ചോടെ ആരംഭിക്കുന്നത്. ടെന്ന സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്ത ഈ സ്മാർട്ട്ഫോൺ 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടോടെയായിരിക്കും വിപണിയിലെത്തുക.

ഹോണർ അതിന്റെ ഔദ്യോഗിക വെയ്‌ബോ അക്കൌണ്ടിലൂടെ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന എക്സ് 10 സ്മാർട്ട്ഫോണിന്റെ ടീസർ ഷെയർ ചെയ്തിട്ടുണ്ട്. ഈ ടീസറിലൂടെ തന്നെയാണ് കമ്പനി ഫോൺ അവതരിപ്പിക്കുന്ന തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നത്. ടീസർ അനുസരിച്ച് ഈ ഡിവൈസ് 2020 മെയ് 20 ന് പുറത്തിറങ്ങു. ഈ ടീസർ ലോഞ്ച് തിയ്യതിക്കൊപ്പം എക്സ് 10 മോണിക്കറും 5 ജി കണക്റ്റിവിറ്റി സപ്പോർട്ടും സ്ഥിരീകരിക്കുന്നു.

ഹോണർ എക്സ് 10ന്റെ പ്രധാന സവിശേഷതകളുടെ വിവരങ്ങൾ നേരത്തെ ടെന്ന സർ‌ട്ടിഫിക്കേഷൻ‌ വഴി പുറത്തെത്തിയിരുന്നു. 6.63 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായാണ് ഡിവൈസ് എത്തുന്നത്. ഇത് 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസലൂഷനുള്ള ഡിസ്പ്ലെയായിരിക്കും. ഹാൻഡ്സെറ്റിൽ പഞ്ച്-ഹോളോ വാട്ടർ ഡ്രോപ്പ് നോച്ചോ നൽകുന്നില്ല. ഇതിന് പകരം സെൽഫി ക്യാമറയ്ക്കായി ഫോണിൽ പോപ്പ്-അപ്പ് ക്യാമറ സെറ്റപ്പാണ് നൽകുന്നത്.

ഹോണർ എക്സ് 10 40 എംപി പ്രൈമറി ക്യാമറ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളുമായിട്ടാണ് പുറത്തിറങ്ങുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയർ ക്യാമറ സെറ്റപ്പിൽ 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഡെപ്ത് സെൻസറായ 2 എംപി സെൻസറും ഉണ്ടാകും. ഇതൊരു മികച്ച ട്രിപ്പിൾ ക്യമാറ സെറ്റപ്പാണെന്ന് നിസംശയം പറയാം.

സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഡിവൈസിൽ 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇൻ-ഹൌസ് ഹിലിലിക്കൺ കിരിൻ 820 5 ജി പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 4 ജിബി / 6 ജിബി / 8 ജിബി റാം, 62 ജിബി / 128 ജിബി / 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളായി മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ഡിവൈസ് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

ആൻഡ്രോയിഡ് 10 ഒ.എസ് ജോടിയാക്കിയ കസ്റ്റം ഇ.എം.യു.ഐ സ്കിനായിരിക്കും സോഫ്റ്റ്വെയറായി ഉണ്ടാവുക. സുരക്ഷയ്ക്കായി വലത് വശത്ത് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 4,200 mAh ബാറ്ററിയോടെയാണ് ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. ഇത് 22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയായിരിക്കും വരുന്നത്.

Leave A Reply

Your email address will not be published.