അവള്‍ക്കൊപ്പമുള്ള മനോഹരമായ ഓര്‍മ്മ; ഫോട്ടോയുമായി മാധുരി ദീക്ഷിത്

0

കൊവിഡ് 19ന് എതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. വിരസതകള്‍ ഒഴിവാക്കാൻ കുട്ടിക്കാലത്തെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ് താരങ്ങള്‍ അടക്കമുള്ളവര്‍. ഇപ്പോഴിതാ സഹോദരിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് മാധുരി ദീക്ഷിത്. നടിയെന്ന നിലയിലും നര്‍ത്തകിയെന്ന നിലയിലും ആരാധകരുടെ പ്രിയപ്പെട്ട താരമാണ് മാധുരി ദീക്ഷിത്.

സഹോദരിക്കൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോയാണ് മാധുരി ദീക്ഷിത് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സഹോദരിക്കൊപ്പമുള്ള മനോഹരമായ ഓര്‍മ്മയാണ് ഇത്. സ്‍കൂള്‍ തലത്തില്‍ എപ്പോഴും ഞങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. കുട്ടിക്കാലത്തെ മനോഹരമായ ഒരു ഓര്‍മ്മയാണ് ഷെയര്‍ ചെയ്യുന്നത്. ആരാധകരുടെ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവയ്‍ക്കൂവെന്നും മാധുരി ദീക്ഷിത് പറയുന്നു.

Leave A Reply

Your email address will not be published.