സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വരുന്ന മൂന്ന് ഹൃദയാഘാത ലക്ഷണങ്ങളെപ്പറ്റി അറിയാം

0

സ്ത്രീകളിലായാലും പുരുഷന്മാരിലായാലും പൊതുവേ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകും. എന്നാൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ വരുന്ന മൂന്ന് ഹൃദയാഘാത ലക്ഷണങ്ങളെപ്പറ്റി അടുത്തിടെ ‘അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ‘ നെഞ്ചുവേദന, വിയർപ്പ്, ശ്വാസം മുട്ടൽ എന്നിവയാണ് സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങൾ ‘ – പഠനത്തിന് നേതൃ‌ത്വം നൽകിയ നെതർലാൻഡിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ അൾട്രെച്ചിലെ ഗവേഷകൻ ഡോ. അനെമാരിജ്ൻ ഡി ബോയർ പറയുന്നു.

ഓരോ വര്‍ഷവും ഏകദേശം 735000 അമേരിക്കക്കാർക്ക് ഹൃദയാഘാതം ഉണ്ടാകുന്നു. അതായത് ഓരോ 40 സെക്കന്‍റിലും ഓരോ ഹൃദയാഘാതം വീതം സംഭവിക്കുന്നു. ആദ്യത്തെ ഹൃദയാഘാതത്തിന്റെ ശരാശരി പ്രായം പുരുഷന്മാർക്ക് 65 വയസും സ്ത്രീകൾക്ക് 72 വയസും ആണെന്നും ​പഠനത്തിൽ സൂചിപ്പിക്കുന്നു. ഹൃദയാഘാതത്തെ അതിജീവിക്കാൻ ചെയ്യേണ്ടത് അതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തിര വൈദ്യസഹായം തേടുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പഠനങ്ങൾ നടത്തേണ്ടതായി ഉണ്ടെന്നും ഡോ. ഡി ബോയർ പറഞ്ഞു.

Leave A Reply

Your email address will not be published.